കോട്ടയം: കെ.സി മാമ്മൻ മാപ്പിള ട്രോഫിയ്‌ക്കു വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പാ ജലമേളയുടെയും നഗരസഭയുടെയും ആഭിമുഖ്യത്തിൽ നടത്തിയ തിരുവതാംകൂർ സ്‌കൂൾ കലോത്സവം കാവ്യകേളി ജേതാവ് അനഘ എസ്.പണിക്കർ ഉദ്ഘാടനം ചെയ്‌തു. വർക്കിംങ് പ്രസിഡന്റ് വിക‌്‌ടർ ടി.തോമസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ അംഗം ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി പുന്നൂസ് ജോസഫ്, കൺവീനർമാരായ സി.ആർ കൃഷ്‌ണക്കുറുപ്പ്, അനിൽ സി.ഉഷസ്, സജി കൂടാരത്തിൽ എന്നിവർ പ്രസംഗിച്ചു.

ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിൽ നടന്ന കലോത്സവങ്ങളിൽ ഒന്നും രണ്ടും സ്ഥാനം കിട്ടിയവരാണ് തിരുനക്കര മൈതാനത്ത് നടന്ന മത്സരങ്ങളിൽ മാറ്റുരച്ചത്. ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പത്തനംതിട്ട കിടങ്ങന്നൂർ എസ്.വി.ജി.എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും, പാമ്പാടി ക്രോസ് റോഡ് എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും, കോട്ടയം മൗണ്ട് കാർമ്മൽ എച്ച്.എസ് മൂന്നാം സ്ഥാനവും നേടി.

സമാപന സമ്മേളനം തിരുവനഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന അദ്ധ്യക്ഷത വഹിച്ചു. മത്സരത്തിലെ വിജയികൾക്ക് കെ.എം മാണി സ്‌മാരക എവർറോളിംങ് ട്രോഫികൾ സമ്മാനിച്ചു. ബി. രാധാകൃഷ്‌ണ മേനോൻ, വിക്‌ടർ ടി.തോമസ്, എൽസമ്മ വർഗീസ്, ഗോപകുമാർ, ഹരികുമാർ, പുന്നൂസ് ജോസഫ്, സജി കൂടാരത്തിൽ, അഡ്വ.ബിജു സി.ആന്റണി, അനിൽ സി.ഉഷസ്, സി.ആർ കൃഷ്‌ണക്കുറുപ്പ്, കുര്യൻ പി.കുര്യൻ എന്നിവർ പ്രസംഗിച്ചു.