കോട്ടയം: പൗരത്വം പോലെയുള്ള വൈകാരിക വിഷയങ്ങൾ ഉൾക്കൊള്ളാനോ നോക്കാനോ കോടതികൾക്ക് കഴിയില്ലെന്ന് ജസ്റ്റിസ് കെമാൽ പാഷ. വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ രൂപവത്ക്കരിച്ച പൗരാവകാശ സംരക്ഷണ സമിതി കോട്ടയത്ത് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടതികൾ നിയമങ്ങളാണ് പരിഗണിക്കുന്നത്. ഭരണാധികാരികൾക്ക് എത്രനാൾ വേണെങ്കിലും രാജ്യം ഭരിക്കാം. എന്നാൽ, രാജ്യത്തെ ജനങ്ങൾക്ക് ആശങ്കയില്ലാതെ ജീവിക്കാൻ കഴിയുന്ന സ്ഥിതി സൃഷ്ടിക്കുകയാണ് ഇവർ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പൗരാവകാശ സംരക്ഷണ സമിതി ചെയർമാൻ ഇ.എ.അബ്ദൂൽ നാസർ മൗലവി അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി മുഹമ്മദ് നദീർ മൗലവി, എം.പിമാരായ ആന്റോ ആന്റണി, ജോസ് കെ.മാണി, എം.എൽ.എമാരായ റ്റി.എ.അഹമ്മദ് കബീർ, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, ഫാ.മാത്യൂ ചന്ദ്രൻകുന്നേൽ, ഡോ.ആർ.യൂസഫ്, നാസറുദീൻ എളമരം, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, തുളസീധരൻ പള്ളിക്കൽ, വർക്കല രാജ്, കെ.കെ.സുരേഷ്, വി.എസ്.സാജൻ, സണ്ണി മാത്യൂ, മുഹമ്മദ് സാജൻ, അസീസ് ബഡായിൽ, അഡ്വ.പി.എച്ച്. ഷാജഹാൻ, ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് സക്കീർ, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് എ.എം.എ.സമദ്, എ.പി.ഷിഫാർ മൗലവി,അയൂബ്ഖാൻ കൂട്ടിക്കൽ, യു.നവാസ്, മുഹമ്മദ് ഹനീഫ്, ജാഫർഖാൻ, നിഷാദ് കടയ്ക്കൽ,റഫീഖ് പട്ടരുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.