വെള്ളാവൂർ: എസ്.എൻ.ഡി.പി യോഗം വെള്ളാവൂർ ശാഖയിൽ 18ാമത് ഗുരുദേവ പ്രതിഷ്ഠാദിന മഹോത്സവം ഇന്നും നാളെയുമായി നടക്കും. ഒന്നാം ഉത്സവദിനമായ ഇന്ന് രാവിലെ 5.30ന് സുപ്രഭാതം, 6ന് പ്രഭാതപൂജ, 7.30ന് തങ്കപ്പൻ ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. തുടർന്ന് കുടുംബപ്രാർത്ഥന. വൈകുന്നേരം 6.45ന് ദീപാരാധന, ക്ഷേത്രപൂജകൾ, പറവഴിപാട്. 8ന് ഭജന. 19ന് രാവിലെ 5ന് സുപ്രഭാതം, 5.30ന് ഗണപതിഹോമം, 6ന് ഉഷപൂജ, 7.30 മുതൽ വഴിപാട് പൂജകൾ, 9 മുതൽ പഞ്ചവിംശതികലശം. ഉച്ചക്ക് 1ന് മഹാപ്രസാദമൂട്ട്, വൈകുന്നേരം 5ന് ഘോഷയാത്ര, 5.30 മുതൽ ഘോഷയാത്ര കടന്നുപോകുന്ന വീഥിയിൽ വിവിധ സമുദായ സംഘടനകൾ സ്വീകരണം നല്കും. തുടർന്ന് ദീപാരാധന, സമൂഹപ്രാർത്ഥന, പറവഴിപാട്, ദൈവദശക ആലാപനം, ഗാനസന്ധ്യ എന്നിവ ഉണ്ടായിരിക്കുമെന്ന് ശാഖാ പ്രസിഡന്റ് പി.എം ഷിബുലാൽ, സെക്രട്ടറി രഞ്ജിത് സി.ആർ, വനിതാസംഘം പ്രസിഡന്റ് സുമ ഷിബുലാൽ, സെക്രട്ടറി സന്ധ്യാ ജയകുമാർ എന്നിവർ അറിയിച്ചു.