എലിക്കുളം: എം.ജി.എം യു.പി സ്‌കൂളിൽ ഫെയ്‌സ് സ്റ്റുഡൻസ് ഗ്രീൻ മാർക്കറ്റിന്റെ ഉദ്ഘാടനം ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ബോസ് ജോസഫ് നിർവഹിച്ചു.എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി സുമംഗലാദേവി അദ്ധ്യക്ഷയായി.കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി.ഒ ബീന മുഖ്യപ്രഭാഷണം നടത്തി. കൃഷിഓഫീസർ നിസാ ലത്തീഫ്, ഫെയ്‌സ് പ്രസിഡന്റ് എസ്. ഷാജി, സെക്രട്ടറി കെ.ആർ മന്മഥൻ, മദർ പി.ടി.എ പ്രസിഡന്റ് ജി.രാജി,സ്‌കൂൾ ഹെഡ്മാസ്റ്റർ പി.എൻ പ്രദീപ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
കാർഷിക മേഖലയിൽ കുട്ടികൾക്ക് പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും കൃഷിയിലൂടെ സമ്പാദ്യശീലം വർദ്ധിപ്പിക്കുന്നതിനും വേണ്ടി ഫെയ്‌സ് ആവിഷ്‌ക്കരിച്ച നൂതന പദ്ധതിയാണ് സ്റ്റുഡൻസ് ഗ്രീൻ മാർക്കറ്റ്. കുട്ടികൾ അവരുടെ കാർഷിക ഉൽപ്പന്നങ്ങൾ സ്‌കൂളിൽ എത്തിക്കുകയും ഫെയ്‌സിന്റെ വാഹനം സ്‌കൂളുകളിലെത്തി അവ ശേഖരിക്കുന്നതുമാണ് പദ്ധതി. ഉൽപ്പന്നങ്ങളുടെ വില വിദ്യാർത്ഥികളുടെ അക്കൗണ്ടിലേയ്ക്ക് നേരിട്ട് കൈമാറുകയും ചെയ്യും. ഇളങ്ങുളം കെ.വി. എൽ.പി സ്‌കൂൾ, ഇളങ്ങുളം സെന്റ് മേരീസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലാണ് നിലവിൽ പദ്ധതി നടന്നുവരുന്നത്.