kob-marykutty-arayathinal

ആനക്കല്ല്: അരയത്തിനാൽ എ.വി. കുര്യാക്കോസിന്റെ (കുര്യാച്ചൻ, റിട്ട. അസി.ഡയറക്ടർ, കൃഷിവകുപ്പ്) ഭാര്യ മേരിക്കുട്ടി (74) നിര്യാതയായി. സംസ്‌കാരം നാളെ 2.30ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയിൽ. പൊൻകുന്നം കുരീക്കാട്ട് കുടുംബാംഗമാണ്.
മക്കൾ: ഡോ. ബിജു സിറിയക്ക് (യു.എസ്.എ), ബിന്ദു സേവ്യർ (ടീച്ചർ, സെന്റ് തോമസ് എച്ച്എസ്, പാലാ), ബിജോയ് സിറിയക് (ഇൻഫോ പാർക്ക്, കൊച്ചി). മരുമക്കൾ: ബിനി ബിജു കരുവേലിത്തറ (വേഴപ്ര) യു.എസ്.എ, കെ.ടി. സേവ്യർ കാപ്പിൽ, പാലാ (അസി. കമ്മീഷണർ, ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റ്), ഡീനാ ബിജോയ് വെട്ടിക്കാട്ട് (ചിറക്കടവ്).