ഏഴാച്ചേരി : സെന്റ്‌ ജോൺസ് പള്ളിയിൽ വിശുദ്ധ സ്‌നാപകയോഹന്നാന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റേയും തിരുനാളിന് കൊടിയേറി. ഇന്നലെ രാവിലെ വികാരി ഫാ.ജോർജ് പള്ളിപ്പറമ്പിൽ കൊടിയേറ്റു കർമം നിർവഹിച്ചു. ഇന്ന് വൈകിട്ട് 5ന് കുരിശുപള്ളിയിൽ കുർബാന, 6.30ന് പള്ളിയിലേക്ക് ജപമാലാ പ്രദക്ഷിണം, 7.30ന് മജീഷ്യൻ ടി.എ.ജോസഫിന്റെ മാജിക്‌ഷോ. തുടർന്ന് റവ.ഡോ.ജോർജ് വർഗീസ് ഞാറക്കുന്നേൽ ഇടവക ഡയറക്ടറി പ്രകാശനം ചെയ്യും. 8.30 സ്‌നേഹവിരുന്ന്.

നാളെ രാവിലെ 7ന് വിശുദ്ധ കുർബാബാനയും തിരുസ്വരൂപ പ്രതിഷ്ഠയും. വൈകിട്ട് 4.30ന് തിരുനാൾ കുർബാന ഫാ.ജയിംസ് വെണ്ണായിപ്പിള്ളിൽ, 6.15ന് കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം. 7.15ന് ലദീഞ്ഞ്. 7.45ന് പള്ളിയിലേക്ക് തിരികെ പ്രദക്ഷിണം. 9ന് നാടകം. 20ന് രാവിലെ 6.30 ന് പാട്ടുകുർബാന. 7.15ന് സെമിത്തേരി സന്ദർശനം.