പാലാ: പൂവക്കുളം ചാലയ്ക്കൽ ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിൽ ഉത്സവം 20ന് രാത്രി 8 ന് കൊടിയേറും. തന്ത്രി മനയത്താറ്റില്ലത്ത് ബ്രിജേഷ് നീലകണ്ഠൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ്. 7 ന് ഭജന.കൊടിയേറ്റിനു ശേഷം പ്രസാദമൂട്ട്, ശ്രീഭൂതബലി. 21ന് 11.30ന് ഉത്സവബലി, 12.30ന് പ്രസാദമൂട്ട്, രാത്രി 7ന് താമരക്കാട് ഗോവിന്ദൻ നമ്പൂതിരിയുടെ സംഗീതസദസ്. 9ന് പ്രസാദമൂട്ട്. 22ന് രാത്രി 7 ന് ആധ്യാത്മിക പ്രഭാഷണം ഹരിദാസ് മുട്ടം .8ന് പാലാ കെ.ആർ. മണിയുടെ ഓട്ടൻതുള്ളൽ.9.30ന് പ്രസാദമൂട്ട്. 23ന് 11.30ന് ഉത്സവബലി, 12.30ന് പ്രസാദമൂട്ട്, രാത്രി 7ന് വിവിധ കലാപരിപാടികൾ. 24ന് രാവിലെ 9ന് കാവടി ഘോഷയാത്ര.10ന് അഷ്ടാഭിഷേകം, 9.30ന് കാവടി അഭിഷേകം, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 6.45ന് യോഗീശ്വരപൂജ, 7.30ന് നൃത്തമഞ്ജരി, 9.30ന് പ്രസാദമൂട്ട്, 10.30ന് പള്ളിവേട്ട എഴുന്നള്ളത്ത്, 12.30ന് വലിയകാണിക്ക, വെടിക്കെട്ട്. 25നാണ് ആറാട്ടുത്സവം. രാവിലെ 8.30ന് ആറാട്ടെഴുന്നള്ളത്ത് 9ന് ആറാട്ട് ഘോഷയാത്ര. 9.30ന് ആറാട്ട് . 11.30 ന് ആറാട്ടെതിരേൽപ്പ്. 12ന് 25 കലശം, ഉച്ചപ്പൂജ. 12.30ന് മഹാപ്രസാദമൂട്ട്.