mg-university
MG university

പരീക്ഷ തീയതി

ഒന്നാം വർഷ ബി.ഫാം (2016 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷകൾ 31 മുതൽ ആരംഭിക്കും. പിഴയില്ലാതെ 20 വരെയും 525 രൂപ പിഴയോടെ 21 വരെയും 1050 രൂപ സൂപ്പർഫൈനോടെ 22 വരെയും അപേക്ഷിക്കാം. വിദ്യാർത്ഥികൾ പേപ്പറൊന്നിന് 35 രൂപ വീതം (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമേ അടയ്ക്കണം.

പരീക്ഷാഫലം

നാലാം സെമസ്റ്റർ എം.എ അറബിക് സി.എസ്.എസ്. സപ്ലിമെന്ററി/ബെറ്റർമെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 31 വരെ ഓൺലൈനായി അപേക്ഷിക്കാം.