മീൻപിടുത്തക്കാർക്ക് ചാകര

അടിമാലി: കല്ലാർകുട്ടി ഡാം ഇന്നലെ അവിചാരിതമായി തുറന്നതോടെ ജീവനക്കാർ കുടിവെള്ളത്തിനായി നെട്ടോേട്ടമോടി. കത്തിപ്പാറയിലെ കെ.എസ്.ഇ.ബി ക്വാർട്ടേഴ്‌സിൽ 120 ഓളം വൈദ്യുതി വകുപ്പ് ജീവനക്കാർ ഒറ്റയ്ക്കും കുടുംബമായും താമസിക്കുന്നുണ്ട്. കല്ലാർകുട്ടി ടൗണിനു സമീപം സ്ഥാപിച്ചിട്ടുള്ള പമ്പ് ഹൗസിൽ ഡാമിൽ നിന്നും വെള്ളമെടുത്ത് കത്തിപ്പാറയിലെ ജീവനക്കാർക്ക് കുടിവെള്ളമായെത്തിക്കുന്നത്.ഇന്നലെ ഡാംതുറന്ന് വിട്ടതോടെ വെള്ളം വറ്റി. ഇതേത്തുടർന്ന് ജീവനക്കാർക്ക് വെള്ളം കിട്ടാതെ പ്രതിസന്ധിയിലായി. ഡാം വറ്റിക്കുന്ന വിവരം ഇവരെ അറിയിച്ചിട്ടില്ലെന്നും രാവിലെ പൈപ്പിൽ വെള്ളം വരാതെ വന്നപ്പോഴാണ് വിവരമറിയുന്ന തെന്നുമാണ് ജീവനക്കാരുടെ ആക്ഷേപം. മറ്റിടങ്ങളിൽ നിന്നും വാഹനങ്ങളിൽ വെള്ളമെത്തിച്ച് താല്ക്കാലിക പരിഹാരമുണ്ടാക്കുകയായിരുന്നു.

ഇതേസമയം കല്ലാർകുട്ടി ,ലോവർപെരിയാർ ഡാം അറ്റകുറ്റ പണികൾക്കായി അർദ്ധരാത്രിയോടെ തുറന്നു വിട്ടതിനെത്തുടർന്ന് .പരിസരവാസികൾ മീൻ പിടിക്കുന്നതിനായി പുലർച്ച മുതൽ ഡാമിന്റെ പരിസരത്തുള്ള വെള്ളം വറ്റിയ കാച്ച്‌മെന്റ് എരിയായിൽ ഇറങ്ങുകയായിരുന്നു. പലർക്കും മീൻ ലഭിക്കുകയുണ്ടായി.ഏറെ മീനും ലഭിച്ചു.

ഡാമിൽ നിന്ന് ലഭിച്ച മീനുമായി പ്രദേശവാസി.