പൊൻകുന്നം: സൗദിയിൽ വാഹനാപകടത്തിൽ മരിച്ച നഴ്‌സിന്റെ മൃതദേഹം ശനിയാഴ്ച കേരളത്തിലെത്തിക്കും. പൊൻകുന്നം നരിയനാനി കോയിക്കൽ മാത്യുവിന്റെയും പരേതയായ തെയ്യാമ്മയുടെയും മകൾ ജ്യോതി മാത്യുവാണ് (31) ഡിസംബർ 25ന് സൗദിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. ആശുപത്രിയിൽ നിന്ന് ജോലികഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുമ്പോൾ കാറിന്റെ ടയർപൊട്ടിയാണ് അപകടമുണ്ടായത്. തിരുവല്ല പായിപ്പാട് വേങ്ങലോട്ടുതോട്ടത്തിൽ മാത്യു ജോണിന്റെ(ഷിബു) ഭാര്യയാണ്. സഹോദരങ്ങൾ: ജോഷി മാത്യു, ജോബി മാത്യു.നാളെ രാവിലെ 8.30ന് മൃതദേഹം പായിപ്പാട്ടെ വീട്ടിൽ കൊണ്ടുവരും. സംസ്‌കാരം നാളെ 2ന് പായിപ്പാട് അണ്ണവട്ടം എബനേസർ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.