kob-baby

പാലാ : പ്രമുഖ നേത്രരോഗ വിദഗ്ധനും പാലാ, തൊടുപുഴ അൽഫോൻസ കണ്ണാശുപത്രികളുടെ സ്ഥാപകനുമായ ഡോ. കെ.സി. ബേബി ഓലിക്കൽ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 ന് സെന്റ് തോമസ് കത്തീഡ്രലിൽ. ഭാര്യ: ഗ്രേസി തൊടുപുഴ കുന്നംകോട്ട് കുടുംബാംഗമാണ്. മക്കൾ. ഡോ. അലക്‌സ് ബേബി (അൽഫോൻസ് ഐ ഹോസ്പിറ്റൽസ് പാലാ, തൊടുപുഴ), ദീപ ബിനോ (ചെങ്ങന്നൂർ), ഡോ. ദീപ്തി സുനിൽ (എറണാകുളം), മെറിൻ ജോസ് (ആലുവ). മരുമക്കൾ: ഡോ. ടീന അലക്‌സ് (അൽഫോൻസ കണ്ണാശുപത്രി), ഡോ. ബിനോ മാത്യു ആവൂരത്ത് ചുങ്കത്തിൽ (മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, മുണ്ടക്കയം), ഡോ. സുനിൽ ഏബ്രഹാം മറത്തിനാൽ (ഏബ്രഹാംസ് ഡെന്റൽ ക്ലിനിക്, എറണാകുളം), ഡോ. ജോസ് തോമസ് പുത്തൂർ (രാജഗിരി ഹോസ്പിറ്റൽ, ആലുവ). പാലാ ഐഎംഎ, റോട്ടറി ക്ലബ് എന്നിവയുടെയും കോട്ടയം ഒഫ്താൽമിക് സൊസൈറ്റിയുടെയും പ്രസിഡന്റായിരുന്നു.മഹാത്മാഗാന്ധി സർവകലാശാല സെനറ്റ് അംഗമായും പ്രവർത്തിച്ചു. പ്രഫഷണൽ പ്രൊട്ടക്ഷൻ പദ്ധതിയുടെ വിജിലൻസ് ഓഫീസർ, കേരള സൊസൈറ്റി ഓഫ് ഒഫ്താൽമിക് സർജൻസ് നിർവാഹ സമിതിയംഗം, ക്വാളിഫൈഡ് മെഡിക്കൽ പ്രാക്ടീഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.