ldf-jadha

വൈക്കം: പൗരത്വനിയമത്തിനെതിരെ ഇന്ത്യയിലെ യുവാക്കൾ, വിദ്യാർഥികൾ, തൊഴിലാളികൾ എന്നിവരെല്ലാം അണിനിരക്കുകയാണെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ. എം.ടി ജോസഫ് പറഞ്ഞു. അംബികാമാർക്കറ്റിൽ കോട്ടയം ജില്ലയിലെ എൽ.ഡി.എഫ് പടിഞ്ഞാറൻ മേഖലാ ജാഥാ ക്യാപ്റ്റൻ സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരനു പതാക കൈമാറി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.കെ ഗണേശൻ അദ്ധ്യക്ഷനായി. എൽ.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ പി.സുഗതൻ സ്വാഗതം പറഞ്ഞു. അഡ്വ. വി.ബി ബിനു, കെ.അരുണൻ, ആർ.സുശീലൻ, സി.കെ ആശ എം.എൽ.എ, രാജീവ് നെല്ലിക്കുന്ന്, പി.ജി ഗോപി, സുഭാഷ് പുഞ്ചക്കോട്ടിൽ, എ.കെ ജിയാഷ്, അഡ്വ. ഫ്രാൻസിസ്, മനോജ് ചെമ്മുണ്ടവള്ളി, അയർക്കുന്നം രാമൻ നായർ, ഫിറോഷ് മാവുങ്കൽ, കാണക്കാരി അരവിന്ദാക്ഷൻ, പി.കെ ആനന്ദകുട്ടൻ, രമാ മോഹൻ, ലീനമ്മ ഉദയകുമാർ, എം.ഡി ബാബുരാജ്, കെ.ശെൽവരാജ്, ജോൺ വി.ജോസഫ്, ആർ.രമേഷ് എന്നിവർ പ്രസംഗിച്ചു.