ngo-jpg

വൈക്കം: വൈക്കം താലൂക്കിൽ വെച്ചൂർ കേന്ദ്രമാക്കി പുതിയ സബ്ട്രഷറി അനുവദിക്കണമെന്ന് കേരള എൻ. ജി. ഒ. യൂണിയൻ വൈക്കം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. വെച്ചൂർ, തലയാഴം, ടി. വി. പുരം, കല്ലറ, കുമരകം, നീണ്ടൂർ എന്നീ പഞ്ചായത്തുകളെ പുതിയ ട്രഷറിയുടെ കീഴിലാക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം സി. എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. ജി. അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. എൻ. എസ്. സജിവ്കുമാർ, സരിത ദാസ് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി കെ. ജി. അഭിലാഷ് (ഏരിയാ സെക്ര.), എൻ. എസ്. സജീവ് കുമാർ (പ്രസി.), ടി. എൽ. സജീവ്, വി. ബിനു (വൈസ് പ്രസി.), വി. കൃഷ്ണകുമാർ, ജെ. ജയ്‌മോൻ (ജോ. സെക്ര.), സരിതാ ദാസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.