കോട്ടയം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ജീവകാരുണ്യപദ്ധതിയുടെ ഉദ്ഘാടനവും ആദ്യ നറുക്കെടുപ്പും നാളെ നടക്കും. ഉച്ചയ്ക്ക് 2.30ന് എം.എൽ റോഡിലുള്ള വ്യാപാരഭവൻ ഹാളിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങാമല രാമചന്ദ്രൻ പദ്ധതി ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്റ് എം.കെ. തോമസ് കുട്ടി അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി ആദ്യ നറുക്കെടുപ്പ് നടത്തും. സംസ്ഥാന ഭാരവാഹികളായ കെ.വി. അബ്ദുൾ ഹമീദ്, കെ. ദേവരാജൻ, ജില്ല ജനറൽ സെക്രട്ടറി എ.കെ. എൻ. പണിക്കർ, ട്രഷറർ ഇ.സി. ചെറിയാൻ, പി.എ. മുജീബ് റഹ്മാൻ, മാത്യു ചാക്കോ, പി.സി. അബ്ദുൾ ലത്തീഫ്, വി.സി. ജോസഫ്, കെ.ജെ. മാത്യു, ടി.കെ. രാജേന്ദ്രൻ, കെ.എ. വിറുഗീസ്, ഫിലിപ്പ് മാത്യു തരകൻ തുടങ്ങിയവർ പങ്കെടുക്കും.