ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ എറണാകുളം മുക്തിഭവൻ കൗൺസലിംഗ് സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിവാഹ പൂർവ കൗൺസലിംഗ് കോഴ്‌സിന്റെ 60ാമത് ബാച്ചിന്റെ ഉദ്ഘാടനം യോഗം ഡയറക്ടർ ബോർഡ് മെമ്പർ എൻ. നടേശൻ നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി. എം ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കൗൺസിലർമാരായ എസ് സാലിച്ചൻ, സി.ജി രമേശ് , യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി അനിൽ കണ്ണാടി, യൂത്തമൂവുമെന്റ് യൂണിയൻ പ്രസിഡന്റ് അജിത്ത് മോഹൻ, കോഴ്‌സ് കോർഡിനേറ്റർ പി. അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. കൗൺസലിംഗ് കോഴ്‌സ് ഇന്ന് സമാപിക്കും.