കോട്ടയം: പ്രീ പ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാർത്ഥികളുടെ സമഗ്രവിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വച്ച് ജില്ല പഞ്ചായത്ത് ആവിഷ്കരിക്കുന്ന വിജയോത്സവത്തിന് ഇന്നു തുടക്കമാകും. എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെ വിജയശതമാനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് നടപ്പിലാക്കിയ 'ഏബിൾ കോട്ടയം' പദ്ധതിയുടെ തുടർച്ചയാണ് വിജയോത്സവം. താഴ്ന്ന ക്ലാസുകൾ മുതൽ ചിട്ടയായ പരിശീലനവും മേൽനോട്ടവും നിർവഹിച്ച് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാവിജയ ശതമാനത്തിൽ ജില്ലയെ സംസ്ഥാനതലത്തിൽ ഒന്നാമത് എത്തിക്കുകയെന്നതാണ് ലക്ഷ്യം. പൊതുവിദ്യാലയങ്ങളിലെ പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

പദ്ധതി ഈ വർഷം

പ്രൈമറി സ്കൂളുകൾ: 56

ഹൈസ്കൂളുകൾ: 40

ധനകാര്യം

പദ്ധതി ചെലവ് 1.10 കോടി രൂപ

ഈ വർഷത്തേയ്ക്ക് 0.10 കോടി

അടുത്തവർഷം 1.00 കോടി

ചെലവഴിച്ചത് 3.5 കോടിരൂപ

ലക്ഷ്യങ്ങൾ

 സ്കൂൾ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുക

 സ്കൂളുകളുടെ ഭൗതീക സൗകര്യം വർദ്ധിപ്പിക്കുക

 വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് പ്രാവീണ്യം എളുമാക്കുക

 അഭിരുചിക്കൊത്ത ഉപരിപഠന സാദ്ധ്യത കണ്ടെത്തുക

സബ് ജില്ലാ തലത്തിൽ എ.ഇ.ഒ, ബി.പി.ഒ, ഡയറ്റ് ഫാക്കൽറ്റികൾ എന്നിവർ സ്കൂളുകളിലെ പ്രവർത്തനത്തിന് സഹായിക്കും. വിദ്യാഭ്യാസ ഉപ ഡയറക്ടർ, ഡയറ്റ് പ്രിൻസിപ്പൽ, എസ്.എസ്. കെ. ജില്ല കോ-ഓർഡിനേറ്റർ, ജില്ല പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ ഉൾപ്പെട്ട മോണിറ്ററിംഗ് സമിതി പദ്ധതി നിരീക്ഷിക്കുകയും ചെയ്യും.

അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്