mgu

പരീക്ഷകൾ മാറ്റി

21, 23 തീയതികളിൽ നടത്താനിരുന്ന ഒന്നും രണ്ടും സെമസ്റ്റർ ബി.എ./ബി.കോം. പ്രൈവറ്റ് (സി.ബി.സി.എസ്. 2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ സപ്ലിമെന്ററി, സി.ബി.സി.എസ്. 2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/2012 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട്.

പുതുക്കിയ പരീക്ഷ തീയതി

15ന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം വർഷ ബി.ഫാം സപ്ലിമെന്ററി (2016ന് മുമ്പുള്ള അഡ്മിഷൻ) ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി 6 എന്ന പേപ്പറിന്റെ പരീക്ഷ 20ന് നടത്തുന്നതിനായി പുതുക്കി നിശ്ചയിച്ചു. പരീക്ഷ സമയം, കേന്ദ്രം എന്നിവയ്ക്ക് മാറ്റമില്ല.

പരീക്ഷാ തീയതി

മൂന്നാം സെമസ്റ്റർ ബി.എച്ച്.എം. (2018 അഡ്മിഷൻ റഗുലർ/2013 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഫെബ്രുവരി 11നും ഏഴാം സെമസ്റ്റർ ബി.എച്ച്.എം. (2016 അഡ്മിഷൻ റഗുലർ/20132015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഫെബ്രുവരി 12നും ആരംഭിക്കും. പിഴയില്ലാതെ ജനുവരി 22 വരെയും 525 രൂപ പിഴയോടെ 23 വരെയും 1050 രൂപ സൂപ്പർഫൈനോടെ 24 വരെയും അപേക്ഷിക്കാം.

വൈവാവോസി അപേക്ഷ തീയതി

പത്താം സെമസ്റ്റർ ബി.ആർക് (സപ്ലിമെന്ററി) പരീക്ഷയുടെ തീസിസ് മൂല്യനിർണയത്തിനും വൈവാവോസിക്കും പിഴയില്ലാതെ 27 വരെയും 525 രൂപ പിഴയോടെ 28 വരെയും 1050 രൂപ സൂപ്പർഫൈനോടെ 29 വരെയും അപേക്ഷിക്കാം.

പി.എച്ച്.ഡി. കോഴ്‌സ് വർക്ക് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

2019-20 വർഷത്തെ പി.എച്ച്.ഡി. കോഴ്‌സ് വർക്ക് പരീക്ഷ ഫെബ്രുവരിയിൽ നടക്കും.സർവകലാശാല വെബ്‌സൈറ്റിലെ distance.mgu.ac.in/mguphd/index.php എന്ന ലിങ്ക് വഴി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം. വിശദമായ വിജ്ഞാപനം www.mgu.ac.in ൽ ലഭിക്കും.

അന്തിമ റാങ്ക് പട്ടിക

അവസാന വർഷ എം.ഫാം പരീക്ഷയുടെ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ചെറുവണ്ടൂർ ഡി.പി.എസിലെ പ്രിയങ്ക റോയ്, മെർലിൻ മാത്യു, അനുഷ ഷാജി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി.

അവസാന വർഷ എം.ഫാം പരീക്ഷയുടെ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പുതുപ്പള്ളി ആർ.ഐ.എം.എസ്.ആർ. ഡി.പി.എസിലെ ആരണ്യ പി. കുമാർ, അനു സെൽബി, ബ്ലെസി എലിസബത്ത് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം. എൽ.എൽ.ബി. (ഓണേഴ്‌സ് 2017 അഡ്മിഷൻ റഗുലർ, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 31 വരെ അപേക്ഷിക്കാം.