vellor

വേളൂർ: പാറപ്പാടം ദേവീക്ഷേത്രത്തിലെ ഗണപതി പ്രതിഷ്‌ഠ തന്ത്രി ഭദ്രകാളി മറ്റപ്പള്ളി ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. പരിപാടിയുടെ ഭാഗമായി നടന്ന സ്നേഹാദരവ് അഭയം ചാരിറ്രബിൾ സൊസൈറ്റി ചെയർമാൻ വി.എൻ വാസവൻ ഉദ്ഘാടനം ചെയ്‌തു. ക്ഷേത്രോപദേശക സമിതി സെക്രട്ടറി ആഭിലാഷ് ആർ. തുമ്പയിൽ അദ്ധ്യക്ഷത വഹിച്ചു. നാദസ്വരത്തിന് ഗ്രേഡ് കരസ്ഥമാക്കിയ സജീഷ് എൻ.ദർശനയ്‌ക്കും, ടി.എസ് അജിത്തിനും പൊന്നാട അണിയിച്ച് ആദരിച്ചു. കെ.എസ് അജയൻ, ജിജീഷ് എൻ.ദർശന എന്നിവർ പ്രസംഗിച്ചു.