ഉരുളികുന്നം: ഐശ്വര്യഗന്ധർവസ്വാമി ക്ഷേത്രത്തിലെ ഉത്സവം 20ന് കൊടിയേറും. തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, മേൽശാന്തി പരത്തിയിൽമന ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിലാണ് കൊടിയേറ്റ്. രാവിലെ 9ന് കൊടിക്കയർ, കൊടിക്കൂറ സമർപ്പണം. 10ന് കൊടിമരഘോഷയാത്ര. വൈകിട്ട് 6.30ന് കൊടിയേറ്റ് തുടർന്ന് കാർഷിക വിളക്കാഴ്ച്ച, സംഗീതസദസ്. 21ന് രാവിലെ 9ന് നാരായണീയ പാരായണം, 10 മുതൽ ഉത്സവബലി തുടർന്ന് ഉത്സവബലി ദർശനം, പ്രസാദമൂട്ട്. വൈകിട്ട് 7ന് ഭരതനാട്യം, തിരുവാതിര. 22ന് രാവിലെ 10ന് സഹസ്ര ഗന്ധർവ പൂജ. വൈകിട്ട് 3.30ന് മൂലസ്ഥാനമായ ഊരകത്ത് ശ്രീ ഐശ്വര്യഗന്ധർവസ്വാമി ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്. 4ന് ഊരകത്ത് ദേവസ്വം ഓഫീസ് ഉദ്ഘാടനം. കോട്ടയം എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് പി.ബാലകൃഷ്ണപിള്ള ഉദ്ഘാടനം നിർവഹിക്കും. ദേവസ്വം പ്രസിഡന്റ് സുശീല പണിക്കർ അദ്ധ്യക്ഷത വഹിക്കും. 6ന് തിരിച്ചെഴുന്നള്ളത്ത് തുടർന്ന് അത്താഴക്കഞ്ഞി വിതരണം. 7.15ന് ബ്രേക്ക് ഡാൻസ്, 7.30ന് നിത്യവസന്ത ഗാനങ്ങൾ. 23ന് രാവിലെ 10 മുതൽ ഉത്സവബലി തുടർന്ന് ഉത്സവബലി ദർശനം, പ്രസാദമൂട്ട്. പള്ളിവേട്ട ദിനമായ 24ന് രാവിലെ 9.30 മുതൽ ശ്രീബലി, വൈകിട്ട് 8ന് പള്ളിവേട്ട, 8.30ന് പള്ളിവേട്ട എഴുന്നള്ളത്ത്, സേവ. 25ന് രാവിലെ 8ന് ആറാട്ട് എഴുന്നള്ളത്ത്, 8.30ന് ക്ഷേത്രചിറയിൽ ആറാട്ട്, 9.30ന് ആറാട്ട് എതിരേൽപ്പ് തുടർന്ന് കൊടിയിറക്ക്, മഹാപ്രസാദമൂട്ട്.