തിരുവഞ്ചൂർ: ശ്രീചമയംകര ദേവീക്ഷേത്രത്തിലെ 20 ാമത് പ്രതിഷ്ഠാദിന അശ്വതി മഹോത്സവം 20 മുതൽ 28 വരെ വിവിധപരിപാടികളോടെ നടക്കും. എല്ലാദിവസങ്ങളിലും പതിവ് പൂജകൾക്ക് പുറമെ ഉത്സവത്തോടനുബന്ധിച്ച് പ്രത്യേക വഴിപാടുകൾ ഉണ്ടാകും. 20ന് രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 8ന് മഹാമൃത്യുഞ്ജയഹോമം, 10ന് മഹാസുദർശന ഹോമം, ലഘുസുദർശനഹോമം, വൈകിട്ട് 6.45ന് ദീപാരാധന, 7ന് ശ്രീചക്രപൂജാ സമേതം ഭഗവതിസേവ, പ്രാസാദശുദ്ധി ക്രിയകൾ 21ന് രാവിലെ 9ന് ബിംബശുദ്ധി ക്രിയകൾ, 9.15നും 9.45നും മദ്ധ്യേ വലിയബലിക്കൽപ്രതിഷ്ഠ, വാഹനബിംബ പ്രതിഷ്ഠ, പരിവാര പ്രതിഷ്ഠ, തത്വൽ കലശാഭിഷേകം. 22ന് രാവിലെ 6.45 ഭാഗവതസപ്താഹയജ്ഞാരംഭം, ഉച്ചക്ക് 1ന് അന്നദാനം, വൈകിട്ട് 7.05നും 7.35നും മദ്ധ്യേ കൊടിയേറ്റ്, 23ന് രാവിലെ 10.30ന് പൊങ്കാല, മഹാസമ്മേളനം, 12.30ന് പൊങ്കാല നിവേദ്യം, അന്നദാനം, വൈകിട്ട് ദീപാരാധന, 24, 25, 26 തീയതികളിൽ രാവിലെ മുതൽ വിശേഷാൽ പൂജകൾ, 27ന് രാവിലെ 6ന് മഹാഗണപതിഹോമം, ഉച്ചക്ക് 12ന് അന്നദാനം, വൈകിട്ട് 7.30 മുതൽ കലാവേദിയിൽ വിവിധ കലാപരിപാടികൾ, രാത്രി 10ന് ശ്രീഭൂതബലി, തുടർന്ന് പള്ളിവേട്ട, 28ന് ആറാട്ട് മഹോത്സവം. രാവിലെ 7.30ന് സർപ്പസന്നിധിയിൽ പൂജ, സർപ്പംപാട്ട്, 11ന് ബ്രഹ്മകലശാഭിഷേകം, കലാവേദിയിൽ രാവിലെ 10ന് ഭജൻസ്, 12.30 മുതൽ സംഗീതസദസ്, ക്ഷേത്രത്തിൽ ഉച്ചക്ക് 12.30ന് മഹാ അശ്വതിപൂജ, ഉച്ചക്ക് 1ന് ആറാട്ട് സദ്യ, 3ന് യാത്രാഹോമം, വൈകിട്ട് 7ന് ആറാട്ട്, രാത്രി 10.30ന് തിരുവനന്തപുരം ശ്രീനന്ദ തീയേറ്റേഴ്സിന്റെ നാടകം തിരശീല എന്നിവയാണ് പ്രധാനപരിപാടികൾ.
നാലാം ഉത്സവദിവസം (23ന്) നടക്കുന്ന മഹാസമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ദേവസ്വം ചെയർമാൻ വിജയൻ കല്ലേമാക്കൽ അദ്ധ്യക്ഷത വഹിക്കും. ചക്കുളത്തുകാവ് മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ കൺവീനർ അഡ്വ.കെ.എം. സന്തോഷ് കുമാർ ബലിക്കൽപുര സമർപ്പണം നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിസ കുഞ്ഞുമോൻ, ഷാജൻ ചമയംകര, സാംബശിവൻ എന്നിവർ സംസാരിക്കും.