ചങ്ങനാശേരി: മുൻസിഫ് കോടതിയുടെ ശതാബ്ദി ആഘോഷം കേരള ഹൈക്കോടതി ജസ്റ്റിസ് എ. ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. റോയി തോമസ് അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന അഭിഭാഷകരായ അഡ്വ. പി.സി ചെറിയാൻ, അഡ്വ.ചെറിയാൻ മാത്യു, അഡ്വ.കെ. കുര്യൻ എന്നിവരെ ആദരിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി.മുഖ്യപ്രഭാഷണം നടത്തി. 2020 വിഷൻ ആൻഡ് ഫോർകാസ്റ്റ് കോട്ടയം പ്രിൻസിപ്പൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജ് സി.ജയചന്ദ്രൻ നിർവ്വഹിച്ചു. സി.എഫ്.തോമസ് എം.എൽ.എ ,കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫിലിപ്പ് തോമസ്, നഗരസഭാ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിൽ, ചങ്ങനാശേരി മജിസ്‌ട്രേറ്റ് സിർഷ എ.എൻ, ചങ്ങനാശേരി മുൻസിഫ് ജെയ്ബി കുര്യാക്കോസ്, വനംവികസന കോർപ്പറേഷൻ ചെയർമാൻ അഡ്വ.ജോർജ് തോമസ്, മുൻസിപ്പൽ വൈസ് ചെയർപേഴ്‌സൺ അംബിക വിജയൻ തുടങ്ങിയവർ സംസാരിച്ചു. അഡ്വ. സി.കെ.ജോസഫ് സ്വാഗതവും ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ.എസ്. അനിൽ നന്ദിയും പറഞ്ഞു.