കെഴുവൻകുളം: എസ്.എൻ.ഡി.പി യോഗം കെഴുവൻകുളം ശാഖയിലെ ഗുരുകടാഷം കുടുംബ യൂണിറ്റിന്റെ വാർഷിക പൊതുയോഗവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കൽ ചടങ്ങും ഇന്ന് നടക്കും. ശാഖ പ്രസിഡന്റ്‌ പി.എൻ. രാജുവിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം സെക്രട്ടറി മനീഷ് മോഹൻ ഉദ്ഘാടനം ചെയ്യും. മീനച്ചിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം അനീഷ് ഇരട്ടയാനി യോഗത്തിൽ സംസാരിക്കും. യൂണിറ്റ് ചെയർമാൻ അനൂപ് കെ.ജി. റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. തുടർന്ന് പ്രഥമാദ്ധ്യാപക പുരസ്‌കാരം നേടിയ കെഴുവൻകുളം ഗവണ്മെന്റ് എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ രാജീവ്‌ സി, എസ്.എസ്.എൽ.സിക്ക് മികച്ച വിജയം കരസ്ഥമാക്കിയ അനന്ദു പ്രദീപ് എന്നിവരെ അനുമോദിക്കും. കൂടാതെ 70 വയസ് കഴിഞ്ഞ യൂണിറ്റ് അംഗങ്ങളെ ആദരിക്കും.