മോനിപ്പള്ളി: എസ്.എൻ.ഡി.പി.യോഗം മോനിപ്പള്ളിശാഖ പണി കഴിപ്പിച്ച ഗുരുദേവക്ഷേത്രപ്രതിഷ്ടയുടെ രണ്ടാമത് വാർഷികം 20, 21, 22 തീയതികളിൽ ക്ഷേത്ര ചടങ്ങുകളോടെ ആഘോഷിക്കും. ക്ഷേത്രം തന്ത്രി പള്ളം അനീഷ് നാരായണൻ, ക്ഷേത്രം മേൽശാന്തി അഭിലാഷ് ശാന്തി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും. നാളെ രാവിലെ മഹാഗണപതി ഹോമം. 9ന് ശാഖ പ്രസിഡന്റ് സുജ തങ്കച്ചൻ പതാക ഉയർത്തും. 10 ന് പി.എൻ. രവീന്ദ്രൻ ഗോവയുടെ പ്രഭാഷണം. രാത്രി 8ന് വനിതാ സംഘത്തിന്റെ തിരുവാതിര കളി, വിവിധ കലാപരിപാടികൾ. 21ന് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ, 11 ന് ജയപ്രകാശ് മുട്ടത്തിന്റെ പ്രഭാഷണം,​ രാത്രി 6ന് സർവൈശ്വര്യപൂജ ,8.30 ന് ഓട്ടൻതുള്ളൽ. മൂന്നാം ഉത്സവദിനത്തിൽ പ്രതിഷ്ഠാദിന മഹോത്സവം. 9ന് കലശം, 11 ന് കലശാഭിഷേകം, മഹാഗുരുപൂജ. പ്രസാദമൂട്ട്, വൈകിട്ട് 5.30ന് താലപ്പൊലി ഘോഷയാത്ര. എന്നിവയാണ് പ്രധാ പരിപാടികൾ. ശാഖ പ്രസിഡന്റ് സുജ തങ്കച്ചൻ, വൈസ് പ്രസിഡന്റ് ബിനുവിജയൻ, സെക്രട്ടറി കെ.എം സുകുമാരൻ, യൂണിയൻ കൗൺസിലർ രാജൻ കപ്പിലാക്കൂട്ടം എന്നിവർ നേതൃത്വം നൽകും.