അടിമാലി:കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ രണ്ടാംമൈൽ കരടിപ്പാറക്ക് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് പള്ളിവാസൽ പഞ്ചായത്ത് ജീവനക്കാർക്ക് പരിക്ക്. ടെക്‌നിക്കൽ അസിസ്റ്റന്റ് വി.ആർ നിതീഷ്(29) ഓഫീസ് അസിസ്റ്റന്റ്‌വി.ടി.രാജൻ(36) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം. കല്ലാറിൽ നിന്ന് പള്ളിവാസൽ പഞ്ചായത്ത് ഓഫീസിലേക്ക് പോകുംവഴിയാണ് അപകടം. കോയമ്പത്തൂരിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന വിനോദയാത്രാസംഘം സഞ്ചരിച്ചിരുന്ന കാറും ജീവനക്കാർ സഞ്ചരിച്ചിരുന്ന ബൈക്കും ആണ് കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.