മുണ്ടക്കയം: സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെയും, മുരിക്കുംവയൽ ശ്രീ ശബരീശ കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെന്റിന്റെയും ആഭിമുഖ്യത്തിൽ കോളേജ് ഓഡിറ്റോറിയത്തിൽ ദേശീയ കാലാവസ്ഥാവ്യതിയാന കോൺഫറൻസ് സംഘടിപ്പിച്ചു. കെ.ജെ. തോമസ് സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ.വി.ജി ഹരീഷ്‌കുമാർ അദ്ധ്യക്ഷതവഹിച്ചു. ഐക്യ മല അരയ മഹാസഭ സംസ്ഥാന പ്രസിഡന്റ് സി.ആർ. ദിലീപ് കുമാർ, മഹാസഭ എഡ്യൂക്കേഷൻ ട്രസ്റ്റ് ചെയർമാൻ അഡ്വ. കെ.ആർ. ഗംഗാധരൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. ഡോ. പി.പി. സബിത, ഡോ. വി.ആർ. രാജേഷ്, പി.വിനോദ്, നീരജ രാജ് തുടങ്ങിയവർ പ്രസംഗിച്ചു. ഡോ. കെ.ആർ. അനീഷ്, ഡോ. ജോബി ബാബു , ഡോ.സി.കെ. സ്മിത എന്നിവർ സെമിനാർ നയിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നും 120 പ്രതിനിധികൾ പങ്കെടുത്തു.