കോട്ടയം: നാഗമ്പടം ശ്രീമഹാദേവർ ക്ഷേത്രോത്സവത്തിന്റെ ആറാം ദിവസമായ ഫെബ്രുവരി 4 ന് രാവിലെ 8ന് തിരുവാതുക്കൽ ഗുരുനഗറിൽ നിന്നും നാഗമ്പടം ക്ഷേത്രത്തിലേക്ക് ഇളനീർ തീർത്ഥാടനം ആരംഭിക്കും. 11ന് ക്ഷേത്രത്തിൽ ഇളനീർ അഭിഷേകം നടത്തും. ഗുരുനഗറിൽ കോട്ടയം അസിസ്റ്റന്റ് കളക്ടർ ശിഖ സുരേന്ദ്രൻ തീർത്ഥാടന സമ്മേളനത്തിന്റെ ഉദ്ഘാടനവും ഭദ്രദീപ പ്രകാശനവും നടത്തും. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം. മധു അദ്ധ്യക്ഷത വഹിക്കും. വനിതാ സംഘം കേന്ദ്ര എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗം ഷൈലജ രവീന്ദ്രൻ മുഖ്യപ്രസംഗം നടത്തും. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഇന്ദിരാ രാജപ്പൻ ആദ്യതാലം കൈമാറും യോഗത്തിൽ യൂണിയൻ സെക്രട്ടറി ആർ. രാജീവ്, വൈസ് പ്രസിഡന്റ് വി.എം. ശശി, മുൻസിപ്പൽ കൗൺസിലർ ജാൻസി ജേക്കബ്, വനിതാ സംഘം യൂണിയൻ സെക്രട്ടറി കൃഷ്ണമ്മ പ്രകാശൻ, കെ.എസ്. അജയൻ കരിമ്പിൽ, ഇളനീർ തീർത്ഥാടനം രക്ഷാധികാരി എ.കെ.ആനന്ദൻ, കൺവീനർ എം.വി.ബിജു തളീക്കോട്ട എന്നിവർ പ്രസംഗിക്കും.