വൈക്കം: പൗരത്വഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് 26നു നടത്തുന്ന മനുഷ്യമഹാശൃംഖലയുടെ പ്രചാരണാർത്ഥമുള്ള എൽ.ഡി.എഫ് പടിഞ്ഞാറൻ മേഖലാ ജാഥയ്ക്ക് വൈക്കത്തിന്റെ വിവിധ പ്രദേശങ്ങളിൽ സ്വീകരണം നൽകി. ഇന്നലെ രാവിലെ ഒൻപതിന് ഉല്ലലയിൽ നിന്നാരംഭിച്ച ജാഥ കല്ലറയിൽ സമാപിച്ചു. വിവിധ സ്വീകരണ യോഗങ്ങളിൽ കെ.അജിത്ത്, കെ.ആർ സഹജൻ, ഡി.രഞ്ജിത്കുമാർ, ടി.ടി സെബാസ്റ്റ്യൻ, കെ.എ രവീന്ദ്രൻ, ടി.എൻ സിബി, അജിത്ത് സോമൻ, തങ്കച്ചൻ എന്നിവർ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ, പ്രൊഫ. എം.ടി ജോസഫ്, ആർ.സുശീലൻ, ടി.എൻ രമേശൻ, കെ.അനിൽകുമാർ, ലീനമ്മ ഉദയകുമാർ, രമാ മോഹനൻ, ജോൺ വി.ജോസഫ്, രാജീവ് നെല്ലിക്കുന്നേൽ, കാണക്കാരി അരവിന്ദാക്ഷൻ, പി.ജി ഗോപി, മനോജ് ചെമ്മണ്ടവള്ളി, ഫിറോഷ് മാവുങ്കൽ, അയർക്കുന്നം രാമൻ നായർ, ജിയാഷ് കരീം, അജിതാ ബാബു, കെ.അരുണൻ, കെ.ശെൽവരാജ്, എം.ഡി ബാബുരാജ് എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.