പ്രവിത്താനം: കോടിയാനിച്ചിറ ഭഗവതീ ക്ഷേത്രത്തിൽ പൊങ്കാലയും നവീകരണ കലശവും ഉത്സവവും 26 മുതൽ ഫെബ്രുവരി 1 വരെ ആഘോഷിക്കും.

26ന് രാവിലെ 5.30ന് മഹാഗണപതിഹോമം .9.30ന് പൊങ്കാല. 11.30ന് പൊങ്കാല നിവേദ്യം, 12.30ന് അന്നദാനം. 27ന് രാവിലെ 8ന് കലശപൂജ. 10 നും 10.30നും മധ്യേ തന്ത്രി ബാബു നാരായണൻ, മേൽശാന്തി മോഹനൻ ശാന്തി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ താഴികക്കുടം പ്രതിഷ്ഠ. 11ന് പ്രസാദവിതരണം, 12.30ന് അന്നദാനം, രാത്രി 9ന് മുളപൂജ. 28ന് രാവിലെ 10.30ന് കലശാഭിഷേകം. 12.30ന് അന്നദാനം, വൈകിട്ട് 6.30ന് ദീപാരാധന. 29ന് 12.30ന് അന്നദാനം, വൈകിട്ട് നിറമാല .

31ന് രാവിലെ 9 മുതൽ ഹോമവും കലശവും. 12.30ന് അന്നദാനം, രാത്രി 7ന് നൃത്തം.. ഫെബ്രുവരി 1ന് അശ്വതി മഹോത്സവം 9ന് കുംഭഘോഷയാത്ര.12.30 ന് കുംഭകുടം അഭിഷേകം, ഉച്ചപ്പൂജ, വലിയ കാണിക്ക, മഹാപ്രസാദമൂട്ട്, വൈകിട്ട് 5.30ന് താലപ്പൊലി പുറപ്പാട്, നിറമാല, വിശേഷാൽ ദീപാരാധന, ദീപക്കാഴ്ച, 7 ന് ഭജന, 9ന് ബാലെ 12.30ന് വടക്കുപുറത്ത് വലിയഗുരുതി.