intuc

ചങ്ങനാശേരി: മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ഐ.എൻ.ടി.യു.സി കോട്ടയം ജില്ലാ സമ്മേളനത്തിന് പെരുന്ന ബസ് സ്റ്റാൻഡിൽ പി.പി.ജോസ് നഗറിൽ പതാക ഉയർത്തിയതോടെ തുടക്കം കുറിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് പതാക ഉയർത്തി, സ്വാഗത സംഘം ചെയർമാൻ പി.പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന തൊഴിലാളി സുഹൃദ് സംഗമം ഡി.സി.സി സെക്രട്ടറി രാജീവ് മേച്ചേരി ഉദ്ഘാടനം ചെയ്തു. ഡി.സി.സി ഭാരവാഹികളായ എം എൻ. ദിവാകരൻനായർ, നന്തിയോട് ബഷീർ, എം.ഡി. ദേവരാജൻ, സെബാസ്റ്റ്യൻ മാത്യു മണമേൽ, തോമസ് അക്കര, ജിജി പോത്തൻ, ജോമോൻ കുളങ്ങര, പി.എച്ച്. അഷ്റഫ്, കുഞ്ഞുമോൻ പുളിമൂട്ടിൽ, പി.വി. ജോർജ്ജ്, സണ്ണി എത്തയ്ക്കാടൻ, സോജി മാടപ്പള്ളി , അഡ്വ. ആന്റണി വർഗീസ്, എൻ.ജെ. പ്രസാദ്, ടി.എം. ജോർജ്ജ്, റ്റോണി തോമസ്, ബാബു കോയിപ്പുറം, ബെന്നി ഗോപിദാസ്, സാൻജോസ്, അജീഷ് തൃക്കൊടിത്താനം , ദാസ് മാടപ്പള്ളി, മാർട്ടിൻ കെ.വി ,ജിജു ജോസഫ്, അനീഷ് കൈനിക്കര, തങ്കച്ചൻ പായിപ്പാട് എന്നിവർ പ്രസംഗിച്ചു. ഇന്ന് നാലിന് പാലാത്ര ജംഗ്ഷനിൽ നിന്നു തൊഴിലാളി റാലി ആരംഭിക്കും.