ബ്രഹ്മമംഗലം: എസ്.എൻ.ഡി.പി യോഗം ബ്രഹ്മമംഗലം ശാഖയിൽ നടന്ന ആർ. ശങ്കർ കുടുംബ സംഗമവും ടി.വി. സുധാകരൻ അനുസ്മരണവും തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എസ്. ഗോപി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ഷിബു മൂക്കുംതറയിൽ സ്വാഗതം ആശംസിച്ചു. തുറവൂർ ദേവരാജൻ മാസ്റ്റർ ഗുരുദേവ പ്രഭാഷണം നടത്തി.ഒ.എസ്. പീതാംബരൻ ടി.വി. സുധാകരൻ അനുസ്മരണം നടത്തി. സെക്രട്ടറി കെ.പി. ജയപ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. കെ.ടി. ശാന്തകുമാർ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. യോഗത്തിൽ വിജയൻ കാലായിൽ, സുനി അജിത്, ബീനാ മോഹനൻ, രജനി പ്രകാശൻ ഉദയമ്മ മുരളി, ഓമനക്കുട്ടൻ, ഷീ ലമോഹനൻ എന്നിവർ പ്രസംഗിച്ചു.