പൊൻകുന്നം:പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് നടത്തുന്ന ജാഥയ്ക്ക് പൊൻകുന്നത്ത് സ്വീകരണം നൽകി. കെ സുരേഷ് കുറുപ്പ് എം.എൽ.എ ക്യാപ്റ്റനായ തെക്കൻ മേഖല പ്രചരണ ജാഥ ഇന്നലെ കൂട്ടിക്കൽ നിന്നാരംഭിച്ച് പൊൻകുന്നത്ത് സമാപിച്ചു.കോരുത്തോട്, എരുമേലി, പൊന്തൻപുഴ, മണിമല, പത്തനാട്, നെടുംകുന്നം,കറുകച്ചാൽ, കൊടുങ്ങൂർ, പള്ളിക്കത്തോട്, എലിക്കുളം എന്നീ സ്ഥലങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകി.
ജാഥാംഗങ്ങളായ റ്റി .ആർ. രഘുനാഥൻ, അഡ്വ.സന്തോഷ് കുമാർ, ഒ.പി.എ. സലാം, അഡ്വ.റെജി സഖറിയ, തങ്കമ്മ ജോർജ്കുട്ടി, പി .ജി. സുഗുണൻ, പി .എ. താഹ, സജി നൈനാൻ, ബോബൻ ടി .തെക്കേൽ, സണ്ണി തോമസ്, അപ്പച്ചൻ വെട്ടിത്താനം, റഫീഖ് പട്ടരുപറമ്പിൽ, മാത്യൂസ് ജോർജ്ജ് എന്നിവർ വിവിധ സ്വീകരണ യോഗങ്ങളിൽ സംസാരിച്ചു.