പാലാ: ഫോണിലൂടെ നിരന്തരം ശല്യം ചെയ്തയാളെ ഭർത്താവിന്റെ സാന്നിധ്യത്തിൽ വിളിച്ചുവരുത്തി യുവതി പൊലീസിൽ ഏൽപിച്ചു.പാലാ ടൗൺ ബസ് സ്റ്റാൻഡിൽ ഇന്നലെ വൈകുന്നേരം 3.30 ഓടെയാണ് സംഭവം.പുന്നന്താനം കോളനി പുത്തൻകണ്ടം മധുസൂദനനെയാണ് (50) പൊലീസ് അറസ്റ്റ് ചെയ്തത്. ഫോൺ ശല്യം അസഹനീയമായതോടെ യുവതി ഭർത്താവിനെയും പൊലീസിനെയും വിവരം അറിയിച്ചു. പൊലീസ് നിർദേശ പ്രകാരം ഇയാളെ യുവതി ബസ് സ്റ്റാൻഡിൽ വിളിച്ചുവരുത്തി. സ്ഥലത്ത് ഉണ്ടായിരുന്ന പാലാ പൊലീസ് എസ്.എച്ച്.ഒ വി.എ.സുരേഷ്‌കുമാർ, എസ്.ഐ തോമസ് സേവ്യർ, സി.പി.ഒ സി.മനോജ് കുമാർ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.