കോട്ടയം: നഗരസഭയുടെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള ഷ്രെഡിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. കോടിമത പച്ചക്കറി മാർക്കറ്റിന് സമീപത്താണ് 25 ലക്ഷംരൂപ ചെലവിൽ പുതിയ യൂണിറ്റ് സ്ഥാപിക്കുന്നത്. ഇന്ന് രാവിലെ 11ന് മാർക്കറ്റിൽ നടക്കുന്ന ചടങ്ങിൽ സംസ്കരണകേന്ദ്രത്തിന്റെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിക്കും. നഗരസഭ ചെയർപേഴ്സൺ ഡോ.പി.ആർ. സോന അദ്ധ്യക്ഷത വഹിക്കും. ജില്ല കളക്ടർ പി.കെ. സുധീർബാബു മുഖ്യപ്രഭാഷണം നടത്തും. നഗരസഭ വൈസ് ചെയർപേഴ്സൺ സൂസൻ കുഞ്ഞുമോൻ, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസ് പള്ളിക്കുന്നേൽ, കുഞ്ഞുമോൻ കെ.മേത്തർ, സാബു പള്ളിവാതുക്കൽ, എൽസമ്മ വർഗീസ്, എം.പി. സന്തോഷ് കുമാർ, കൗൺസിലർമാരായ ടി.സി. റോയി, ടി.എൻ. സത്യനേശൻ, ടി.എൻ. ഹരികുമാർ, ഷൈലജ ദിലീപ്കുമാർ, സെക്രട്ടറി ഇൻ- ചാർജ് ഇ.ടി. സുരേഷ് കുമാർ, ശുചിത്വമിഷൻ ജില്ല കോ-ഓർ‌ഡിനേറ്റർ ഫിലിപ്പ് ജോസഫ്, ഹരിതകേരള മിഷൻ ജില്ല കോ-ഓർഡിനേറ്റർ ദിലീപ് കുമാർ എന്നിവർ സംബന്ധിക്കും. ആരോഗ്യവിഭാഗം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാലി മാത്യു സ്വാഗതവും സൂപ്പർവൈസർ പി. വിദ്യാധരൻ നന്ദിയും പറയും.