വൈക്കം: കുലശേഖരമംഗലം സലഫി ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹല്ല് സംഗമം സംഘടിപ്പിച്ചു. മാറ്റപ്പറമ്പ് എൻ.ഐ.എം യു.പി സ്കൂൾ ഹാളിൽ നടന്ന സംഗമത്തിൽ പ്രസിഡന്റ് പി.എ ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ വഹാബ് സ്വലാഹി മുഖ്യ പ്രഭാഷണം നടത്തി. സി.പി.എം ഏരിയാ സെക്രട്ടറി കെ. ശെൽവരാജ്, സിപിഐ മണ്ഡലം സെക്രട്ടറി ജോൺ വി.ജോസഫ്, ഡി.സി.സി ജനറൽ സെക്രട്ടറി പി.വി പ്രസാദ്, വാർഡ് മെമ്പർ പി.ആർ ശരത് കുമാർ, മഹല്ല് കമ്മിറ്റി സെക്രട്ടറി പരീത് കടേമഠം, കാസിം മൗലവി എന്നിവർ പ്രസംഗിച്ചു.