പാലാ: സഹപാഠിക്ക് വീടൊരുക്കി ചേർപ്പുങ്കൽ ഹോളീക്രോസ് ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾ. 'ചങ്കിനൊരു വീട്, ചന്തമുള്ള കൂട് ' പദ്ധതിയിലാണ് വീട് യാഥാർഥ്യമാക്കിയത്. ജന്മദിനാഘോഷങ്ങൾ വരെ ഒഴിവാക്കിയായിരുന്നു കുട്ടികളുടെ സഹായപ്രവാഹം. ഇന്ന് ഉച്ചകഴിഞ്ഞ് 3ന് സ്‌കൂൾ മാനേജർ റവ. ഫാ. ജോസ് അഞ്ചേരിൽ താക്കോൽ കൈമാറ്റം നിർവഹിക്കും. മിനി മാത്യു കീക്കോലിൽ, ജോസ്‌മോൻ മുണ്ടക്കൽ, പി.റ്റി.എ പ്രസിഡന്റ് ജോർജുകുട്ടി കാവുകാട്ട് , പ്രിൻസിപ്പൽ റജി മാത്യു, ഹെഡ്മാസ്റ്റർ സന്തോഷ് അഗസ്റ്റിൻ, കെ.എം തോമസ് തുടങ്ങിയവർ സംസാരിക്കും.