കോട്ടയം: നാഗമ്പടം ശ്രീമഹാദേവർ ക്ഷേത്രോത്സവത്തിന്റെ പള്ളിവേട്ട ദിനത്തിൽ (ഏഴാം ദിവസം) എസ്.എൻ.ഡി.പി.യോഗം കോട്ടയം യൂണിയനുകീഴിലുള്ള അയ്മനം മേഖലയിലെ 10 ശാഖകളുടെ നേതൃത്വത്തിൽ ഫെബ്രുവരി 5 ന് വൈകിട്ട് 5 ന് മര്യാത്തുരുത്തിൽ നിന്നും നാഗമ്പടം ക്ഷേത്രത്തിലേക്ക് ദേശതാലപ്പൊലി ഘോഷയാത്ര നടത്തും. വൈകുന്നേരം 6.30ന് ക്ഷേത്രത്തിലെത്തി താലം അഭിഷേകം ചെയ്യും. യൂണിയൻ സെക്രട്ടറി ആർ.രാജീവ് ഭദ്രദീപ പ്രകാശനം നടത്തി ഘോഷയാത്ര ഉദ്ഘാടനം ചെയ്യും.
ഘോഷയാത്രയുടെ സംഘാടനത്തിന് സുകുമാരൻ തോപ്പിൽ (ചെയർമാൻ) ആർ.പ്രസന്നകുമാർ മര്യാത്തുരുത്ത് (ജനറൽ കൺവീനർ) എന്നിവർ ഭാരവാഹികളായ 25 അംഗ കോ-ഓർഡിനേഷൻ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു.