പാലാ : മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയവരെ നീർനായ് ആക്രമിച്ചു. കടപ്പാട്ടൂർ ക്ഷേത്രക്കടവിൽ കുളിക്കാനിറങ്ങിയ രണ്ട് ശബരിമല തീർത്ഥാടകരെയും നാട്ടുകാരായ രണ്ടാളുകളെയുമാണ് നീർനായ് കടിച്ചത്. സ്ത്രികളുടെ കടവിൽ കുളിക്കാൻ എത്തിയ സ്ത്രീ നീർനായ ചീറിയടുക്കുന്നതുകണ്ട് ഓടിരക്ഷപെട്ടു. കടപ്പാട്ടൂർ മൂലയിൽ രാധാകൃഷ്ണൻ നായർ (55), ക്ഷേത്രപരിസരത്തെ വ്യാപരി എന്നിവർക്കാണ് നീർ നായയുടെ കടിയേറ്റത്. രാധാകൃഷ്ണൻ നായർ പാലാ ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും ചികിത്സ തേടി. നീർനായ് ശല്യം തടയാൻ നടപടി സ്വീകരിക്കേണ്ടത് വനം വകുപ്പ് അധികൃതരാണ്. എന്നാൽ സംഭവം ക്ഷേത്രം അധികൃതരോ പൊലീസ് അധികൃതരോ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ വർഷം മീനച്ചിലാറ്റിൽ കിടങ്ങൂരിലും നീർനായ് ആക്രമണം ഉണ്ടായി.