കോരുത്തോട് : അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ കോരുത്തോട്ടിൽ കർഷകരുടെ യോഗം ചേർന്നു. കർഷകരുടെ ഭൂമിക്ക് പട്ടയം ലഭ്യമാക്കുക, കാട്ടുമൃഗങ്ങളുടെ ശല്യം ഒഴിവാക്കാൻ നടപടിയുണ്ടാവുക തുടങ്ങിയ ആവശ്യങ്ങൾ കർഷകർ ഉന്നയിച്ചു.

അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ ചിത്രഭാനു യോഗം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് കെ.ബി രാജൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സഖാക്കൾ കെ.ടി പ്രമോദ്, ഇ.എം ദാസപ്പൻ, പി.ആർ പ്രഭാകരൻ, പി.എം. ഹനീഫ, രാജൻ ചെറുകപ്പള്ളി,​ അനിൽകുമാർ ചൂരനോലി എന്നിവർ പങ്കെടുത്തു.