പാലാ : ഹോളിസ്റ്റിക് വെറ്ററിനറി മെഡിസിനും കിസ്‌കോ ബാങ്കും സഫലം 55 പ്ലസും സംയുക്തമായി സംഘടിപ്പിച്ച മൃഗപരിപാലനവും ആൾട്ടർനേറ്റീവ് ബദൽ ചികിത്സാ രീതികളും എന്ന വിഷയത്തിൽ ബാങ്ക് ഓഡിറ്റോറിയത്തിൽ ശില്പശാല നടത്തി. ഹോളിസ്റ്റിക് ഫാർമേഴ്‌സ് ക്ലബിന്റെ ഉദ്ഘാടനം മാണി.സി. കാപ്പൻ എം.എൽ.എ നിർവഹിച്ചു. ജോർജ് സി.കാപ്പൻ അദ്ധ്യക്ഷത വഹിച്ചു. ജോയ് എബ്രഹാം, ഡോ. കെ.പി.ജി നായർ, ഡോ.കെ.എം.ദിലീപ്, ഡോ.കെ.വി.ആത്മൻ,എം.എസ് ശശിധരൻ, തോമസ് വി.ടി, സോമശേഖരൻ നായർ, വി.എം അബ്ദുള്ളഖാൻ എന്നിവർ പ്രസംഗിച്ചു. ഡോ.മനോജ് കുമാർ, ഡോ.കെ ടി മുസ്തഫ, ഡോ.വി.എ അനിൽകുമാർ, ഡോ.സിൽവൻ എന്നിവർ നേതൃത്വം നൽകി.