പാലാ : കെ.എം. മാണിയുടെ 87ാം പിറന്നാൾ ദിനമായ 29 ന് പാലായിലും പരിസര പ്രദേശങ്ങളിലുമുള്ള അനാഥാലയങ്ങൾ കേന്ദ്രീകരിച്ച് ഉച്ചഭക്ഷണം വിതരണം ചെയ്യാൻ കേരളകോൺഗ്രസ് തീരുമാനം.യൂത്ത് ഫ്രണ്ട് എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ കൊച്ചിടപ്പാടി പൈകട ആതുരാലയത്തിൽ ചേരുന്ന കാരുണ്യ ദിനാചരണം ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് രാജേഷ് വാളി പ്ലാക്കൽ അദ്ധ്യക്ഷത വഹിക്കും. എം.പി.മാരായ ജോസ്. കെ. മാണി, തോമസ് ചാഴികാടൻ, ഡോ. എൻ. ജയരാജ് എം.എൽ.എ എന്നിവർ പങ്കെടുക്കും. കേരള കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെത്തിമറ്റം ജൂബിലി ഭവനിലും, പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ മരിയാസദനിലും കാരുണ്യ ദിന പരിപാടികൾ നടക്കും.