ചങ്ങനാശേരി: മഹാത്മാ ഗാന്ധി സേവാ സൊസൈറ്റി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചെയ്തു. ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കാനുള്ള ശ്രമങ്ങൾക്കെതിരെ ഗാന്ധിയൻ ആദർശങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും മതേതരത്വം ഉയർത്തിപ്പിടിച്ച ഗാന്ധിജി എല്ലാ മതങ്ങൾക്കും ആചാരങ്ങൾക്കും പൂർണ്ണമായ അംഗീകാരം നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു. ആനന്ദാശ്രമത്തിൽ നടന്ന ചടങ്ങിൽ സി.എഫ് തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

മഹാകവികൾ മഹാത്മ ഗാന്ധിയെക്കുറിച്ച് രചിച്ച കവിതകളുടെ ശാസ്ത്രീയ സംഗീത ആവിഷ്‌കാരം ഭാരത പര്യടന പരിപാടിയിൽ ഉൾപ്പെടുത്തി കേരളത്തിൽ ആദ്യമായി അവതരിപ്പിച്ച ഡോ.മണക്കാല ഗോപാലകൃഷ്ണൻ, സൊസൈറ്റി ലോഗോ രൂപ കൽപന ചെയ്ത ഷാജി വാസൻ എന്നിവരെ രമേശ് ചെന്നിത്തല ആദരിച്ചു. എം.ജി. സർവകലാശാല ഗാന്ധിയൻ സ്റ്റഡീസ് മുൻ മേധാവി എം.പി മത്തായി മുഖ്യപ്രഭാഷണം നടത്തി. ചങ്ങനാശേരി നഗരസഭ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിൽ, യു.ഡി.എഫ് കൺവീനർ അഡ്വ.ജോസി സെബാസ്റ്റ്യൻ, കെ.പി.സി.സി സെക്രട്ടറി അഡ്വ.പി.എസ് രഘുറാം, ജില്ലാ പഞ്ചായത്തംഗം ശോഭ സലിമോൻ, മാന്നാനം കെ.ഇ കോളജ് പ്രിൻസിപ്പൽ സന്തോഷ് ജെ കെ.വി, ഡോ.മണക്കാല ഗോപാലകൃഷ്ണൻ, വാർഡ് കൗൺസിലർ മാർട്ടിൻ സ്‌കറിയ, സൊസൈറ്റി പ്രസിഡന്റ് ടി.എസ്. സലീം, സെക്രട്ടറി അഭിലാഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.