പൂഞ്ഞാർ : കോയിക്കൽ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഉത്സവത്തിന് തന്ത്രി താഴ്മൺമഠം കണ്ഠര് മോഹനരരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ഇന്ന് ഉച്ചയ്ക്ക് 12.30 മുതൽ ഉത്സവബലി ദർശനം. വൈകിട്ട് 7 മുതൽ കഥകളിപദ കച്ചേരി. 9 മുതൽ കൊടിക്കീഴിൽ വിളക്ക്. 22 ന് വൈകിട്ട് 7 മുതൽ സംഗീത സദസ്, രാത്രി 9 മുതൽ വിളക്കിനെഴുന്നള്ളിപ്പ്. 23 ന് വൈകിട്ട് 7 മുതൽ തിരുവാതിര കളി, 8 മുതൽ ഭരതനാട്യം, രാത്രി 9 മുതൽ വിളക്കിനെഴുന്നള്ളിപ്പ്. 24 ന് വൈകിട്ട് 7 മുതൽ സംഗീതസദസ്, രാത്രി 9.15 മുതൽ വിളക്കിനെഴുന്നള്ളിപ്പ് . 25 ന് വെകിട്ട് 7 മുതൽ ഭക്തിഗാനമേള, രാത്രി 9 മുതൽ വലിയ വിളക്ക്. 26 ന് വൈകിട്ട് 5 ന് കാഴ്ചശ്രീബലി, മേജർസെറ്റ് പഞ്ചവാദ്യം, 7 മുതൽ നൃത്തനിശ, രാത്രി 9 ന് നായാട്ട്പാറയിലേക്ക് എഴുന്നള്ളത്ത്, 10.30ന് പള്ളിവേട്ട എതിരേല്പ്. 27 ന് വൈകിട്ട് 4.30 ന് ആറാട്ട് കടവിലേക്ക് എഴുന്നള്ളത്ത്. 8 ന് കളരിപ്പയറ്റ്പ്രദർശനം, 9ന് ഓട്ടൻതുള്ളൽ, 10.30 ന് ആറാട്ട് എതിരേല്പ്, 12 ന് കൊടിയിറക്ക്.