ഇളങ്ങുളം : ബാലഗോകുലം പൊൻകുന്നം ജില്ലാ അർദ്ധ വാർഷിക സമ്മേളനം ഇളങ്ങുളം എൻ.എസ്.എസ് കരയോഗ ഹാളിൽ നടന്നു. ബാലഗോകുലം സംസ്ഥാന പൊതുകാര്യദർശി കെ.എൻ. സജികുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സംഘടനാ കാര്യദർശി എം.ആർ. രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സമിതി അംഗം സി.എം.പുരുഷോത്തമൻ, മേഖലാ അദ്ധ്യക്ഷൻ മധു കൂരോപ്പട എന്നിവർ ക്ലാസുകൾ നയിച്ചു. വനജാക്ഷിയമ്മ , സൂര്യൻ പാലാ, രഞ്ജിത് കോത്തല എന്നിവർ നേതൃത്വം നൽകി.