രാമപുരം : അനെർട്ടും ഊർജമിത്രയും കടനാട് ഗ്രാമപഞ്ചായത്തും ചേർന്ന് നടത്തിയ അക്ഷയ ഊർജസെമിനാർ മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ്‌സൺ പുത്തൻകണ്ടം അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് ഉഷ രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ്, ബ്ലോക്ക് മെമ്പർ ജിജി തമ്പി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ബാബു കുറ്റിയാത്ത്, മെമ്പർമാരായ അഡ്വ. ആന്റണി ഞാവള്ളി, സാലി തുമ്പമറ്റം, പൗളിൻ റ്റോമി, അനെർട്ട് പ്രതിനിധി സി.കെ. ഉണ്ണികൃഷ്ണൻ നായർ, ഊർജമിത്രം പ്രതിനിധി വേണുഗോപാൽ റ്റി.ബി എന്നിവർ പ്രസംഗിച്ചു.