ഭരണങ്ങാനം : ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് നാളെ നടക്കും. ഇന്ന് രാവിലെ 8.30 ന് ശ്രീബലി എഴുന്നള്ളത്ത്, 11.30 ന് ഉത്സവബലി, സംഗീതസദസ്, 1 ന് ഉത്സവബലി ദർശനം, വൈകിട്ട് 5.30 ന് സോപാനസംഗീതം, 6.30 ന് ദീപാരാധന, 7 ന് വയലിൻ സോളോ, 9 മുതൽ വലിയ വിളക്ക്. നാളെ രാവിലെ രാവിലെ 8.30 നാമാഞ്ജലി, 8.30 മുതൽ തിരുവാതിരകളി, 11.30 മുതൽ സംഗീതാർച്ചന, 12 മുതൽ 2 വരെ ആറാട്ട് സദ്യ, വൈകിട്ട് 4 മുതൽ കൊടിയിറക്കും ആറാട്ട് എഴുന്നള്ളിപ്പും, 4.30 മുതൽ നടപ്പുരപഞ്ചവാദ്യം, 6.30 ന് ആറാട്ട് പുറപ്പാട് മേളം, രാത്രി 7.30 ന് കുടമാറ്റം, 8.30 ന് നൃത്തനിശ, 10 മുതൽ സുപ്രസിദ്ധ നർത്തകിയും സിനിമാതാരവുമായ പാരീസ് ലക്ഷ്മിയും പ്രശസ്ത കഥകളി നടൻ പള്ളിപ്പുറം സുനിൽ ചേർന്ന് അവതരിപ്പിക്കുന്ന സംഗമം 'കൃഷ്ണമയം' ക്ലാസിക്കൽ ഡാൻസ് ഡ്യുയറ്റ്, 12.30 മുതൽ തിരുആറാട്ട് തിരിച്ചുവരവും എതിരേല്പും, 1.30 മുതൽ വിശേഷാൽ പാണ്ടിമേളം, 3 മുതൽ കൊടിമരച്ചുവട്ടിൽ പറവയ്പും വലിയ കാണിക്കയും, 4 മുതൽ ആകാശദൃശ്യവിസ്മയം.