വൈക്കം: സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ വിവാഹദർശന തിരുനാളിന് ഗോരഖ്പൂർ രൂപത മുൻ മെത്രാൻ മാർ ഡൊമിനിക് കോക്കാട്ട് കൊടിയേറ്റി. വികാരി ഫാ. ജോസഫ് തെക്കിനേൻ, ഫാ. സിബിൻ മനയംപിള്ളി, ഫാ. പോൾസൺ കൊച്ചുകണിയാംപറമ്പിൽ എന്നിവർ സഹകാർമ്മികരായി. കൊടിയേറ്റിനു മുൻപായി വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് എന്നിവ നടന്നു. തിരുനാൾ കമ്മിറ്റി കൺവീനർ തോമസ് ജോസഫ് മാനന്തിൽ, ട്രസ്റ്റിമാരായ ജോണി തുരുത്തൂർ, സ്‌കറിയ ആന്റണി മറ്റത്തിൽ, വർഗ്ഗീസ് വല്ലയിൽ എന്നിവർ നേതൃത്വം നൽകി. ഇന്ന് വാഴ്ച ദിനമായി ആചരിക്കും. വൈകിട്ട് 4.30 ന് ലൈത്തോരന്മാരുടെ വാഴ്ച, 4.45 ന് 2021ലെ പ്രസദേന്തിമാരുടെ വാഴ്ച തുടർന്ന് കുർബാന, നൊവേന എന്നിവ നടക്കും. നാളെ വേസ്പരദിനമായി ആചരിക്കും. വൈകിട്ട് 4.30ന് നടക്കുന്ന കുർബാനയ്ക്ക് എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി മാർ ആന്റണി കരിയിൽ കാർമ്മികനാകും. ഫാ. സേവ്യർ ആവള്ളിൽ, ഫാ. ജോമോൻ കൊച്ചുകണിയാംപറമ്പിൽ എന്നിവർ സഹകാർമ്മികരാകും. തുടർന്ന് പ്രദക്ഷിണം പുറപ്പെടും. 23ന് തിരുനാൾ ആഘോഷിക്കും. വൈകിട്ട് 4.30ന് നടക്കുന്ന തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. സെബാസ്റ്റ്യൻ ചൊവ്വരാൻ മുഖ്യകാർമ്മികനാകും. ഡോ. പോൾ കൈതോട്ടുങ്കൽ വചനസന്ദേശം നൽകും. തുടർന്ന് വാഴ്‌വ്, പ്രദക്ഷിണം എന്നിവ നടക്കും.