കൊടുങ്ങൂർ : എസ്.എൻ.ഡി.പി യോഗം 1145-ാം നമ്പർ വാഴൂർ ശാഖയിലെ വയൽവാരം കുടുംബയോഗത്തിന്റെ 15-ാമത് വാർഷിക പൊതുയോഗം ശാഖാ സെക്രട്ടറി വി.കെ.പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബി.സലികുമാർ അദ്ധ്യക്ഷനായി. ഗുരുകൃപ കുടുംബയൂണിറ്റ് കൺവീനർ വി.എസ്.ദിലീപ് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കമ്മിറ്റി അംഗം പി.എസ്.വിശ്വനാഥൻ സഹായവിതരണവും, ശാഖാ വൈസ്.പ്രസിഡന്റ് ശശികലാഷാജി കാഷ് അവാർഡ് വിതരണവും നടത്തി. അജു മോഹൻ പച്ചനാക്കുഴിയിൽ , ഷേർലി സുശീലൻ, പി.എൻ.ശ്രീധരൻ,സിന്ധു ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി വി.കെ.ശശി വല്യകല്ലുങ്കൽ(ചെയർമാൻ), ഉഷാ ശ്രീധരൻ പുളിമൂട്ടിൽ(വൈസ് ചെയർമാൻ), ഉഷ ശശിധരൻ കാലായിൽ(കൺവീനർ),സിന്ധു ചന്ദ്രൻ മുല്ലൊത്തുപറമ്പിൽ(ജോ.കൺവീനർ),സാജൻ നെടുമ്പള്ളിൽ,രജീഷ് കാവുങ്കൽ,ശ്രീജ പ്രസാദ് വല്യകല്ലുങ്കൽ, ബാലൻ ഇല്ലത്തുപറമ്പിൽ, മായാ സാബു അത്തിത്തറ,റിജ ബൈജു ഊത്തപാറയ്ക്കൽ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.