ചങ്ങനാശേരി: ഐ.എൻ.ടി.യു.സി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തൊഴിലാളികളെ വഞ്ചിച്ചുവെന്നും യു.ഡി.എഫ് അധികാരത്തിലെത്തിയാൽ മിനിമം വേതനം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് പാലാത്ര ജംഗ്ഷനിൽ നിന്നും ആരംഭിച്ച തെഴിലാളി പ്രകടനം പെരുന്ന പി.പി ജോസ് നഗറിൽ സമാപിച്ചശേഷമാണ് പൊതു സമ്മേളനം ആരംഭിച്ചത്. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജോസഫ് വാഴക്കൻ, ആർ. ചന്ദ്രശേഖരൻ, മലയാലപ്പുഴ ജോതിഷ് കുമാർ, ജോർജ് കരിമറ്റം, പി.പി. തോമസ്, പി.എസ്. രഘുറാം, ജോസി സെബാസ്റ്റ്യാൻ, അനിൽ ബോസ്, ബിജു പുന്നന്താനം, നന്തിയോട് ബഷീർ, രാജീവ് മേച്ചേരി, സെബാസ്റ്റ്യൻ മാത്യു മണമേൽ, സാബു പുതുപറമ്പിൽ, ജിജി പോത്തൻ, എം.ഡി. ദേവരാജൻ, ടി.എം. ജോർജ്,ജോമോൻ കുളങ്ങര, എൻ.വി. മനോജ്, പി.വി. പ്രസാദ്, എം.എൻ. ദിവാകരൻ നായർ, പി.എച്ച്. അഷ്‌റഫ്, കുഞ്ഞുമോൻ പുളിമൂട്ടിൽ, പി.വി. ജോർജ്ജ്, സോജി മാടപ്പള്ളി, സണ്ണി എത്തയ്ക്കാട്, പായിപ്പാട് രാധാകൃഷ്ണൻ, അജു തേക്കേക്കര, ബാബു കോയിപ്പുറം, സുരേഷ് പായി പാട് സാൻജോസ്, അനിഷ് കൈനിക്കര, ബെന്നി പുതുപറമ്പിൽ, അജിഷ് തൃക്കൊടിത്താനം. നിസാർ ആരമല, അഫ്‌സൽ നിസാം എന്നിവർ പ്രസംഗിച്ചു