ഉരുളികുന്നം : ഐശ്വര്യഗന്ധർവ്വ സ്വാമി ഭദ്രകാളിക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. ഐശ്വര്യഗന്ധർവ്വന്റെയും ഭദ്രകാളിയുടെയും ശ്രീകോവിലുകൾക്കു മുൻപിൽ ഒരേ മുഹൂർത്തത്തിലായിരുന്നു കൊടിയേറ്റ്. തന്ത്രി ഭദ്രകാളി മറ്റപ്പള്ളിമന നാരായണൻ നമ്പൂതിരിപ്പാട്, പുല്യാട്ടില്ലം നാരായണൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു. മേൽശാന്തി പത്തിയിൽ മന ഉണ്ണികൃഷ്ണൻ നമ്പൂതിരി സഹകാർമികത്വം വഹിച്ചു. 24 ന് രാത്രി 8.30ന് പള്ളിവേട്ട എഴുന്നള്ളത്തും, 25ന് രാവിലെ 8.30ന് ആറാട്ടും നടക്കും.