കുറുമുള്ളൂ‌ർ: എസ്.എൻ.ഡി.പി യോഗം കുറുമുള്ളൂർ പടിഞ്ഞാറ് ശാഖയിലെ ഉത്സവം 22 മുതൽ 26 വരെ നടക്കും. 21 ന് വൈകിട്ട് അഞ്ചിനും അ‌ഞ്ചരയ്‌ക്കും മധ്യേ കൊടിമര ഘോഷയാത്ര. 22 ന് രാവിലെ എട്ടരയ്‌ക്ക് ക്ഷേത്രം തന്ത്രി വടയാർ സുമോദ് കൊടിയേറ്റും. വൈകിട്ട് എട്ടിന് ഭജൻസ്. രാത്രി 10.30 ന് നടക്കുന്ന സമ്മേളനത്തിൽ രജതജൂബിലി അലങ്കാര ഗോപുരവും ഓഫിസ് മന്ദിരവും ശിവഗിരി മഠം മഠാധിപതി വിശുദ്ധാനന്ദ സമർപ്പിക്കും. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി ആർ.രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്യും. 23 ന് രാവിലെ ഏഴിന് ഉഷപൂജ, കൊടിമരച്ചുവട്ടിൽ പൂജ. 11.35 ന് പ്രാർത്ഥനാമോൾ കരിപ്പുറത്തിന്റെ പ്രഭാഷണം. ഉച്ചയ്‌ക്ക് ഒന്നിന് പ്രസാദമൂട്ട്. രാത്രി 8.30 ന് കുട്ടികളുടെ കലാപരിപാടികൾ. 24 ന് രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ അഖണ്‌ഡനാമജപാർച്ചനയും ഹോമവും. വിവിധ കുടുംബയൂണിറ്റുകൾ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകും. വൈകിട്ട് ആറിന് സേവയും, വിളക്കും. രാത്രി എട്ടിന് കുണ്ഡലിനിപ്പാട്ട്. എട്ടരയ്‌ക്ക് തിരുവാതിര. 25 ന് രാവിലെ പത്തരയ്‌ക്ക് പഞ്ചവിംശതി കലശം. തുടർന്ന് കളഭംപൂജ. ഉച്ചയ‌്ക്ക് ഒന്നരയ്‌ക്ക് പ്രസാദമൂട്ട്. രാത്രി എട്ടരയ്‌ക്ക് ചിരിമഴ സീസൺ 3 മ്യൂസിക്കൽ കോമഡിഷോ. 26 ന് രാവിലെ എട്ടിന് പറയെടുപ്പ്. വൈകിട്ട് നാലരയ്‌ക്ക് ഘോഷയാത്ര. വൈകിട്ട് ഒൻപതിന് തൃക്കൊടിയിറക്ക്.